ഇടുക്കി പീഡനക്കേസ് പ്രതി മനുവിന്റെ ആത്മഹത്യ; ജയിൽ ജീവനക്കാർ കൊന്ന് കെട്ടിത്തൂക്കിയതെന്ന് ബന്ധുക്കൾ

ഇടുക്കി നരിയംപാറ പീഡനക്കേസിലെ പ്രതി മനു മനോജ് ജയിലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. മനുവിനെ ജയിൽ ജീവനക്കാർ കൊന്ന് കെട്ടിത്തൂക്കിയതാണെന്നും രണ്ട്
 

ഇടുക്കി നരിയംപാറ പീഡനക്കേസിലെ പ്രതി മനു മനോജ് ജയിലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. മനുവിനെ ജയിൽ ജീവനക്കാർ കൊന്ന് കെട്ടിത്തൂക്കിയതാണെന്നും രണ്ട് പേരുടെ ജീവനെടുത്തത് സമൂഹ മാധ്യമങ്ങളിലൂടെ ബിജെപി നടത്തിയ രാഷ്ട്രീയ കളിയാണെന്നും അച്ഛൻ മനോജ് ആരോപിച്ചു

മനുവും പെൺകുട്ടിയും പ്രണയത്തിലായിരുന്നു. പ്രായപൂർത്തിയായാൽ വിവാഹം നടത്താൻ രണ്ട് വീട്ടുകാരും ചേർന്ന് സമ്മതിച്ചതാണ്. എന്നാൽ പെൺകുട്ടിയുടെ ബന്ധുവായ പോലീസുദ്യോഗസ്ഥൻ ഇടപെട്ട് കേസ് നൽകുകയായിരുന്നു. ഇയാളാണ് കേസിന് പിന്നിൽ പ്രവർത്തിച്ചത്

ഇയാളുടെ സമ്മർദത്തിൽ ജയിൽ ജീവനക്കാർ മനുവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണ്. ബിജെപി പ്രശ്‌നത്തെ രാഷ്ട്രീയവത്കരിച്ചതാണ് രണ്ട് കുട്ടികളുടെ ജീവൻ എടുത്തത്. ബിജെപിയുടെ സമൂഹ മാധ്യമങ്ങളിലെ പ്രചാരണത്തിൽ വേദനിച്ചാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.