ഹോം › കേരളം

താൻ പാർട്ടി വിട്ടാൽ മകൻ മാത്രമല്ല, നിരവധി സഖാക്കളും ഒപ്പമുണ്ടാകും: മധു മുല്ലശ്ശേരി

By MJ Desk · 02 Dec 2024, 03:14 PM

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിക്കെതിരെ രൂക്ഷ വിമർശനവുമായി മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി. എതിർവാ പറഞ്ഞാൽ ഉടൻ പുറത്താക്കുക എന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥിരം ശൈലിയാണെന്ന് മധു പറഞ്ഞു. അധികാരത്തിനായി മോഹിക്കുന്നയാളാണ് വി ജോയ്. അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ തനിക്ക് കടുത്ത അമർഷമുണ്ടെന്ന് താൻ മുൻപുതന്നെ പാർട്ടിയെ ധരിപ്പിച്ചിരുന്നെന്നും മധു മുല്ലശ്ശേരി പറഞ്ഞു. ഏരിയ കമ്മിറ്റിയ്ക്ക് വിരുദ്ധമായ നിലപാടാണ് സദാ ജില്ലാ കമ്മിറ്റിയെടുക്കാറുള്ളത്. താൻ പാർട്ടി വിട്ടാൽ നിരവധി സഖാക്കളും തന്റെ മകനും തനിക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കെതിരായ സാമ്പത്തിക ആരോപണങ്ങളെ മധു പൂർണമായി തള്ളി. ഇന്നലെ വരെ തനിക്കെതിരെ സാമ്പത്തിക ആരോപണമില്ലായിരുന്നല്ലോ. ഒന്നും പറയാനില്ലപ്പോൾ പറയുന്ന ആരോപണങ്ങൾ മാത്രമാണത്. താൻ സെക്രട്ടറിയായിരുന്നപ്പോൾ മനോഹരമായ ഏരിയ കമ്മിറ്റി ഓഫിസുണ്ടാക്കാനായി. തന്റെ ഏരിയ കമ്മിറ്റിയിൽ 27 ലക്ഷം രൂപ ബാലൻസാണ്. പിന്നെന്ത് സാമ്പത്തിക അഴിമതിയാണ് താൻ നടത്തിയതെന്നും അദ്ദേഹം ചോദിച്ചു. ഏരിയാ സമ്മേളനത്തിനിടെ ഇറങ്ങിപ്പോയതിനാൽ മധു മുല്ലശ്ശേരിയെ സിപിഎം പുറത്താക്കാനാണ് സാധ്യത. മധു മുല്ലശേരിയെ പുറത്താക്കാൻ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് ശുപാർശ ചെയ്തിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#madhu mullassery

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›