ഹോം › കേരളം

താൻ രാജിവെച്ചാൽ മുഖ്യമന്ത്രിയുടെ നിലപാടിനെ എതിർക്കുന്ന പോലെയാകും; മന്ത്രി സ്ഥാനം ഒഴിയില്ലെന്ന സൂചനയുമായി ശശീന്ദ്രൻ

By MJ Desk · 18 Dec 2024, 10:36 AM

മന്ത്രിമാറ്റം ചർച്ചയാക്കിയതിൽ കടുത്ത അതൃപ്തിയുമായി മന്ത്രി എ കെ ശശീന്ദ്രൻ. പാർട്ടിക്ക് മന്ത്രി വേണ്ടെന്ന നിലപാട് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും പാർട്ടിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിനെ ഉത്കണ്ഠയോടെയാണ് കാണുന്നതെന്നും ശശീന്ദ്രൻ പറഞ്ഞു. തോമസ് കെ തോമസ് മന്ത്രിയാകാൻ സാധ്യതയില്ലെങ്കിൽ താൻ എന്തിന് രാജിവെക്കണമെന്നും ശശീന്ദ്രൻ ചോദിച്ചു താൻ രാജിവെച്ചാൽ മുഖ്യമന്ത്രിയുടെ നിലപാടിനെ എതിർക്കുന്നത് പോലെയാകും. മുഖ്യമന്ത്രിയുടെ നിലപാടിനെ താൻ എതിർക്കില്ലെന്ന് പറഞ്ഞ ശശീന്ദ്രൻ രാജിവെക്കില്ലെന്ന് പരോക്ഷമായി വ്യക്തമാക്കുക കൂടിയാണ്. അതേസമയം നാട്ടിൽ പ്രചരിക്കുന്ന പോലെ ഒരു കാര്യവും എൻസിപിയിൽ നടക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു തോമസ് കെ തോമസ് പാർട്ടി ദേശീയ അധ്യക്ഷനെ കാണുന്നത് അച്ചടക്ക ലംഘനമോ പാർട്ടി വിരുദ്ധമോ അല്ല. അദ്ദേഹം എൻസിപിയുടെ പാർലമെന്ററി പാർട്ടി നേതാവാണ്. പിസി ചാക്കോ, തോമസ് എന്നിവർ പവാറുമായി നടത്തിയത് സ്വകാര്യ സംഭാഷണമാണ്. അസ്വാഭാവികമായി ഒന്നും നടന്നിട്ടില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ak saseendran

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›