ഞാൻ വർഗ വഞ്ചകയെങ്കിൽ സിപിഎമ്മിൽ ചേർന്ന സരിനും ശോഭനാ ജോർജുമൊക്കെ എന്താണ്: ഐഷ പോറ്റി
കോൺഗ്രസിൽ ചേർന്ന താൻ വർഗ വഞ്ചകയെന്ന സിപിഎം വിമർശനത്തിന് മറുപടിയുമായി ഐഷ പോറ്റി. കോൺഗ്രസിൽ നിന്ന് സിപിഎമ്മിലെത്തിയ പി സരിനും, ശോഭന ജോർജിനും ഈ പേര് തന്നെ ആണോ നൽകുന്നതെന്ന് ഐഷ പോറ്റി ചോദിച്ചു. താൻ തുടങ്ങി വെച്ച പദ്ധതികൾ പോലും കെഎൻ ബാലഗോപാൽ പൂർത്തീകരിച്ചില്ലെന്ന് ഐഷ പോറ്റി കുറ്റപ്പെടുത്തി.
ഇത്രയും നന്നായി, കുറേ കഠിനാധ്വാനം ചെയ്ത് മൂന്ന് തവണയും എന്നെ ഏൽപ്പിച്ച ജോലി ഭംഗിയായി പാർട്ടിക്കുള്ളിൽ നിന്നുതന്നെ ചെയ്ത് തീർത്തു. ഇറങ്ങി കഴിയുമ്പോൾ എനിക്ക് ഒരു സ്പേസുമില്ല എന്ന് പറയുമ്പോൾ എന്ത് ഭാഷയാണ് അതിൽ പറയേണ്ടത് ഐഷ പോറ്റി ചോദിച്ചു.
താൻ ചെയ്തു വെച്ച പരിപാടിയിൽ പോലും പങ്കെടുപ്പിക്കേണ്ടയെന് ചിലർ തീരുമാനിച്ചു, അവഗണിച്ചു. അതിന്റെ പേരും വർഗ വഞ്ചനയെന്നാണ്. മനുഷ്യന്റെ മനസിലുള്ളത് തുറന്ന് പറയാനുള്ള അവസരം സിപിഎം കൊടുക്കണമെന്നും ഐഷ പോറ്റി പറഞ്ഞു. പ്രശ്നങ്ങൾ ബാലഗോപാലിനോട് പറഞ്ഞു, താൻ കൊണ്ടുവന്ന പദ്ധതികൾ പൂർത്തീകരിച്ചില്ല, പലതും നിലച്ചെന്നും ഐഷ പോറ്റി പറഞ്ഞു.