രാഹുല്‍ മാങ്കൂട്ടത്തിൽ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസവുമില്ല; കെ മുരളീധരന്‍
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ സര്‍ക്കാര്‍ നടപടിയെടുത്താല്‍ നിലവിലെ പാര്‍ട്ടി അച്ചടക്ക നടപടി കടുപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. രാഹുല്‍ മാങ്കുട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ ലൈംഗിക ആരോപണങ്ങളുമായി ബന്ധപ്പെട്ട് പുതിയ തെളിവുകള്‍ പുറത്ത് വന്ന പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
നടപടിയെടുക്കേണ്ടത് ഗവണ്‍മെന്റാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന്് പുറത്താണ്. സര്‍ക്കാരിന് ഏത് തീരുമാനവും എടുക്കാനുള്ള സാഹചര്യമുണ്ട്. ഇതൊക്കെ പരിശോധിച്ച് എന്താണ് നടപടിയെന്ന് വച്ചാര്‍ സര്‍ക്കാര്‍ തീരുമാനിക്കണം. അതിനു പകരം സര്‍ക്കാരില്‍ ഉത്തരവാദിത്തപ്പെട്ട ആള്‍ക്കാര്‍ ബാക്കിയുള്ളവരെ ഉപദേശിക്കാനല്ല നടക്കേണ്ടത്. ഒരു ടീമിനെ അന്വേഷിക്കാന്‍ വച്ചിട്ടുണ്ടല്ലോ. അന്വേഷിച്ച് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യുന്നതിന് പൊലീസിനോ ഗവണ്‍മെന്റിനോ ഒരു തടസവുമില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച് ഇപ്പോള്‍ അദ്ദേഹത്തെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. മറ്റ് നടപടികളിലേക്ക് കടന്നാല്‍ ഇപ്പോഴുള്ള അച്ചടക്ക നടപടി കുറേക്കൂടി കടുപ്പിക്കുന്ന തീരുമാനം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാകും. ഇവിടെ വേണ്ടത് ശബ്ദ രേഖയല്ല. യാഥാര്‍ഥ്യം മനസിലാക്കി നടപടികളിലേക്ക് പോകേണ്ട പൊലീസാണ്. അതില്‍ അവര്‍ക്ക് എല്ലാ സ്വാതന്ത്ര്യവുമുണ്ട് – അദ്ദേഹം പറഞ്ഞു.
പുതിയ ശബ്ദരേഖ താന്‍ കണ്ടിട്ടില്ലെന്നും പരിശോധിച്ചശേഷം പറയാമെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഒളിച്ച് കളിക്കുന്നെന്ന് മന്ത്രി മന്ത്രി വി ശിവന്‍കുട്ടി കുറ്റപ്പെടുത്തി. രാഹുലിനൊപ്പം വേദി പങ്കിട്ടത്തിലും വിശദീകരണം നല്‍കി.
രാഹുല്‍ മാങ്കൂട്ടത്തലിനെ അറസ്റ്റ് ചെയ്യാത്തതില്‍ സംശയങ്ങളുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തലിന്റെ പാലക്കാട്ടെ എംഎല്‍എ ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി.