കോൺഗ്രസിന് ഭൂരിപക്ഷമുണ്ടെങ്കിൽ അവർ ഒറ്റയ്ക്ക് ഭരിച്ചു കാണിക്കട്ടെ; കടുത്ത നിലപാടുമായി പി.എം.എ. സലാം
May 10, 2026, 19:07 IST
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. "കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അവർ ഒറ്റയ്ക്ക് ഭരിച്ചു കാണിക്കട്ടെ" എന്നായിരുന്നു സലാമിന്‍റെ പ്രതികരണം.
വി.ഡി. സതീശന് അനുകൂലമായ നിലപാട് ലീഗ് നേതാക്കൾ സ്വീകരിച്ചതിനു പിന്നാലെ പലഭാഗങ്ങളിലും നിന്നു കോൺഗ്രസ് നേതാക്കൾ ലീഗിനെതിരേ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനെതിരേയാണ് സലാം പ്രതികരിച്ചത്.