ഹോം › കേരളം

പോലീസ് അമിതാധികാരം കാണിച്ചാൽ വെറുതെ വിടില്ല; ഒരു അങ്കിളും രക്ഷിക്കാനുണ്ടാകില്ലെന്ന് വിഡി സതീശൻ

By MJ Desk · 06 Sep 2024, 05:54 PM

സെക്രട്ടേറിയറ്റിൽ ഇരിക്കുന്നവൻമാരെ സംരക്ഷിക്കാൻ ഇട്ടിരിക്കുന്ന കാക്കിയുടെ വില അറിയാതെ ഏതെങ്കിലും ഉദ്യോഗസ്ഥർ അമതാധികാരം പ്രയോഗിച്ചാൽ ഒറ്റ ഒരാളെയും വെറുതെ വിടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സെക്രട്ടേറിയറ്റിന് പിന്നിൽ യൂത്ത് കോൺഗ്രസുകാരെ ക്രൂരമായി തല്ലി. ഇന്നലെ കാട്ടിയത് അമിതാധികാരമാണ്. അങ്ങനെ അധികാരമൊന്നും പോലീസിന് ആരും നൽകിയിട്ടില്ല. മുകളിൽ ഇരിക്കുന്നവരെ സുഖിപ്പിക്കാൻ വേണ്ടി ചെയ്ത ഒരാൾ നടക്കുന്നത് കണ്ടല്ലോ? ഒരാളും ഉണ്ടാകില്ല സംരക്ഷിക്കാനെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി അങ്കിൾ ആണെന്നു പറഞ്ഞാണ് മലപ്പുറത്ത് ഒരുത്തൻ ചിലതൊക്കെ ചെയ്തത്. അപകടത്തിൽപ്പെട്ടാൽ ഒരു അങ്കിളും ഉണ്ടാകില്ല രക്ഷിക്കാനെന്ന ഓർമ ഈ ഉദ്യോഗസ്ഥർക്കുണ്ടെങ്കിൽ നല്ലത്. സ്‌കോട്ലൻഡ് യാർഡിനെ വെല്ലുന്ന പോലീസിനെയാണ് ഏറാൻമൂളികളുടെ സംഘമാക്കി മാറ്റിയത്. ഒരുത്തൻ എം.എൽ.എയുടെ കാല് പിടിക്കുകയും മറ്റ് എസ്.പിമാരെ കുറിച്ച് അസഭ്യം പറയുകയുമാണ്. എ.ഡി.ജി.പി സ്വർണക്കടത്തുകാരനും കള്ളനുമാണെന്ന് പറഞ്ഞവനെ സസ്പെൻഡ് ചെയ്യാൻ നാല് ദിവസമെടുത്തു. നല്ല പോലീസുകാരെ കൂടി പറയിപ്പിക്കാൻ ചിലർ ഇറങ്ങിയിരിക്കുകയാണ്. ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണങ്ങളിൽ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇതിനേക്കാൾ വലിയ സമരമുണ്ടാകും. തല്ലിയൊതുക്കാമെന്ന് കരുതേണ്ട.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›