{"vars":{"id": "89527:4990"}}

തെറ്റുണ്ടായാൽ ചൂണ്ടിക്കാട്ടും, ശരിയെങ്കിൽ അംഗീകരിക്കും; കാശുണ്ടേൽ ആർക്കും ബാനർ വെക്കാമെന്ന് സുകുമാരൻ നായർ
 

 

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ല എൻ എസ് എസിന്റെ നിലപാടെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സാമൂഹിക സംഘടന എന്ന നിലയിലാണ് സർക്കാരുമായി സഹകരിക്കുന്നത്. കോൺഗ്രസ് പ്രതിനിധികളാരും കൂടിക്കാഴ്ചക്ക് അനുമതി ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

തെറ്റുണ്ടായാൽ എൻഎസ്എസ് ചൂണ്ടിക്കാട്ടും. ശരിയാണെങ്കിൽ അംഗീകരിക്കുകയും ചെയ്യും. കാശ് കൊടുത്തൽ പേര് വെക്കാതെ ആർക്കും ബാനർ അടിച്ചുവെക്കാമെന്നും സുകുമാരൻ നായർ പറഞ്ഞു. സുകുമാരൻ നായരെ വിമർശിച്ച് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ബാനറുകൾ പ്രത്യക്ഷപ്പെട്ടിരുന്നു

പത്തനംതിട്ട വെട്ടിപ്പുറം കരയോഗത്തിന് മുന്നിലാണ് ബാനർ പ്രത്യക്ഷപ്പെട്ടത്. കുടുംബ കാര്യത്തിനായി സുകുമാരൻ നായർ ഭക്തരെ പിന്നിൽ നിന്ന് കുത്തിയെന്നും പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പ ആയി മാറിയെന്നുമാണ് ബാനറിൽ പറയുന്നത്.