മടിയിൽ കനമില്ലെങ്കിൽ പിണറായി എന്തിന് ഇങ്ങനെ ഭയക്കുന്നു; വി. മുരളീധരന്‍
തിരുവനന്തപുരം: മടിയിൽ കനമില്ലെന്ന് പറഞ്ഞ മുൻ മുഖ്യമന്ത്രി എന്തിനാണ് ഇഡിയെ ഭയക്കുന്നതെന്ന് ബിജെപി നേതാവ് വി.മുരളീധരന്‍ എംഎല്‍എ. കരിമണല്‍ കമ്പനി മകള്‍ക്ക് മാസപ്പടി നല്‍കിയത് എന്തിനെന്ന് വിശദീകരിക്കാന്‍ പിണറായിക്കോ പാര്‍ട്ടിക്കോ കഴിഞ്ഞിട്ടില്ല. നിയമപരമായ നടപടിക്രമങ്ങളെ തടസപ്പെടുത്താനാണ് സിപിഎം ശ്രമിച്ചത്.
മൂന്ന് ഹൈക്കോടതികളില്‍ കേസ് നടത്തി അന്വേഷണം തടസപ്പെടുത്താന്‍ പിണറായി വിജയനും മകളും ശ്രമിച്ചു. സര്‍ക്കാരും ഇതിന് പിന്തുണ നല്‍കി. കെഎസ്ഐഡിസി രണ്ടു കോടിയിലേറെ രൂപ കേസിനായി ചെലവഴിച്ചു. അന്വേഷണത്തിന് എതിരായ ഹർജികൾ കോടതി തള്ളിയ സാഹചര്യത്തിലാണ് ഇഡി റെയ്ഡിനെത്തിയത്.
രാഷ്ട്രീയ വേട്ടയാടല്‍ എന്ന വാദം വിലപ്പോവില്ല. ബിജെപി - കോൺഗ്രസ് ഡീൽ എന്ന പ്രതിരോധം ജനം പുച്ഛിച്ചു തള്ളും. രാജ്യത്തിന്‍റെ ഒരു മൂലയില്‍ മാത്രമുള്ള ഈര്‍ക്കില്‍ പാര്‍ട്ടിയെ തീര്‍ക്കലല്ല ബിജെപിയുടെ പണിയെന്നും എംഎൽഎ പറഞ്ഞു. പിണറായി വിജയന്‍റെ മകള്‍ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയാടാണോ എന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കണമെന്നും വി.മുരളീധരന്‍ ആവശ്യപ്പെട്ടു