ഹോം › കേരളം

ട്രോളി നിറയെ പണമുണ്ടായിരുന്നെങ്കിൽ ഹോർഡിംഗ്‌സ് അടിക്കാമായിരുന്നല്ലോ: രാഹുൽ മാങ്കൂട്ടത്തിൽ

By MJ Desk · 06 Nov 2024, 05:33 PM

പാലക്കാട് ഹോട്ടലിൽ കോൺഗ്രസ് വനിതാ നേതാക്കളുടെ മുറി പരിശോധിച്ച പോലീസ് നടപടിക്കെതിരെ വിമർശനം തുടർന്ന് കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. പോലീസ് റെയ്ഡിന്റെ സമയത്ത് എല്ലാവരും മുറി തുറന്ന് കൊടുത്തു. ഭർത്താവിനൊപ്പം താമസിച്ചതിനാൽ ബിന്ദു കൃഷ്ണയും മുറി തുറന്ന് നൽകി എന്നാൽ ഷാനിമോൾ ഉസ്മാൻ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഷാനിമോളുടെ മുറിയിലേക്ക് രാത്രി പന്ത്രണ്ടരയാകുമ്പോൾ നാല് പുരുഷ പോലീസുകാർ ചെന്നു. മുറി പരിശോധിക്കണം എന്ന് പറഞ്ഞപ്പോൾ വനിതാ പോലീസിന്റെ സാന്നിധ്യത്തിലേ പരിശോധിക്കാനാകൂ എന്നാണ് ഷാനിമോൾ പറഞ്ഞത് അവർ ഒളിച്ചോടുകയായിരുന്നില്ല. പിന്നീട് വനിതാ പോലീസുകാർ വന്ന് നടത്തിയ പരിശോധനയിൽ ഒന്നുമില്ലെന്ന് കണ്ടെത്തുന്നു. ഇവിടെ ഏറ്റവും കുറവ് ഫ്‌ളക്‌സുകൾ എന്റേതാണ്. ഒരു ട്രോളി നിറയെ പണമുണ്ടായിരുന്നെങ്കിൽ അതുപയോഗിച്ച് ഹോർഡിംഗ്‌സ് അടിച്ചാൽ മതിയായിരുന്നല്ലോ എന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#rahul mankoottathil

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›