ബിജുവിനെ സഹായിച്ചാൽ പ്രത്യാഘാതം നേരിടണം; ഇസ്രായേലിലെ മലയാളികളോട് എംബസി
 

 

ഇസ്രോയേലിൽ കാർഷിക പഠനത്തിനെത്തി മുങ്ങിയ ബിജു കുര്യനെ സഹായിക്കുന്ന മലയാളികളുണ്ടെങ്കിൽ അവർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. ഇത്തരത്തിൽ സഹായിക്കുന്നവർ ഉണ്ടെങ്കിൽ ഇതിൽ നിന്ന് പിന്മാറണമെന്നും മറിച്ചാണെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് എംബസി അറിയിച്ചു.നിലവിൽ കീഴടങ്ങുന്നവർക്ക് കുഴപ്പങ്ങളൊന്നുമുണ്ടാകില്ല. ബിജുവിന് ഇസ്രായേലിൽ വലിയ ഭാവി ഇനിയുണ്ടാവില്ലൈന്നും എംബസി വ്യക്തമാക്കി

ബിജുവിന്റെ വിസ റദ്ദാക്കി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു. തുടർന്നാണ് എംബസി വിഷയത്തിൽ മുന്നറിയിപ്പ് നൽകിയത്. വിസ കാലാവധി കഴിഞ്ഞും ഇസ്രായേലിൽ നിൽക്കുകയാണെങ്കിൽ വലിയ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും ബിജുവിനെ സംരക്ഷിക്കുന്നവർ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും എംബസി മുന്നറിയിപ്പ് നൽകി. എന്നാൽ വിസയുടെ കാലാവധി തീരുന്നതിനു മുമ്പ് നാട്ടിലേക്ക് എത്തിയാൽ ഇസ്രായേലിലെ നിയമനടപടികൾ നേരിടേണ്ടി വരില്ലെന്നും എംബസി അറിയിച്ചു.