ഹോം › കേരളം

മുന്നറിയിപ്പ് അവഗണിച്ചും മുന്നോട്ടുപോയി; ബൈക്ക് യാത്രാ സംഘം ആനയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്

By MJ Desk · 24 Feb 2025, 02:41 PM

ഇടുക്കി മറയൂർ-ഉദുമൽപെട്ട റോഡിൽ ബൈക്ക് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറി കാട്ടാന. റോഡിലേക്ക് കയറി നിലയുറപ്പിച്ച കൊമ്പൻ വാഹനങ്ങൾ തടയുകയും ചെയ്തു. ചിന്നാർ വന്യജീവി സങ്കേതത്തിന് ഉള്ളിലെ റോഡ് സൈഡിൽ കാട്ടാന നിൽക്കുന്നുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് ബൈക്ക് യാത്രാ സംഘം മുന്നോട്ടുവന്നത് ബൈക്കുകൾ വരുന്നത് കണ്ടതോടെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. തലനാരിഴക്കാണ് സംഘം രക്ഷപ്പെട്ടത്. അൽപ്പ നേരം റോഡിൽ നിന്ന കാട്ടാന പിന്നീട് സ്വയം പിൻവാങ്ങി. അതേസമയം ഇന്നലെ വൈകിട്ട് ചിന്നാർ-ഉദുമൽപെട്ട റോഡിൽ വിരിഞ്ഞ കൊമ്പനും ഇറങ്ങിയിരുന്നു. ഇതേ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›