ഹോം › കേരളം

ഉമ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി; ഹാപ്പി ന്യൂ ഇയർ പറഞ്ഞെന്ന് ഡോക്ടർമാർ

By MJ Desk · 01 Jan 2025, 11:27 AM

കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണുപരുക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. ഉമ തോമസ് ഹാപ്പി ന്യൂ ഇയർ പറഞ്ഞതായി ഡോക്ടർമാർ മാധ്യമങ്ങളോട് അറിയിച്ചു. തലയ്ക്കുണ്ടായ മുറിവ് ഭേദപ്പെട്ട് വരികയാണ്. ഇപ്പോൾ ആളുകളെ തിരിച്ചറിയുന്നുണ്ട് ഉമ തോമസ് ഇന്ന് ശരീരം ചലിപ്പിച്ചതായി നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലും പറഞ്ഞിരുന്നു. വെന്റിലേറ്ററിന്റെ പിന്തുണ കുറച്ച് വരികയാണെന്നും പോസ്റ്റിൽ പറയുന്നുണ്ട്. ഉമ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ഇന്നലെ മെഡിക്കൽ ബുള്ളറ്റിനും വ്യക്തമാക്കിയിരുന്നു. വെന്റിലേറ്ററിൽ നിന്ന് മാറ്റി 24 മണിക്കൂർ കഴിഞ്ഞാലെ അപകടാവസ്ഥ തരണം ചെയ്തതായി പറയാൻ സാധിക്കൂ. ആരോഗ്യസ്ഥിതി ഇന്ന് വീണ്ടും പരിശോധിച്ച ശേഷം തുടർ ചികിത്സകൾക്കുള്ള തീരുമാനമെടുക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#uma thomas

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›