കണ്ണൂരിൽ വഴിത്തർക്കത്തിനിടെ അമ്മയ്ക്കും മക്കൾക്കും വെട്ടേറ്റു; അയൽവാസി കസ്റ്റഡിയിൽ
 

 

കണ്ണൂർ കോളയാട് അമ്മയ്ക്കും മക്കൾക്കും വെട്ടേറ്റു. കോളയാട് മീനചൂടിയിലെ ശൈലജ, മകൻ അഭിജിത്ത്, മകൾ അഭിരാമി എന്നിവർക്കാണ് വെട്ടേറ്റത്. വഴി തർക്കത്തെ തുടർന്നുള്ള സംഘർഷത്തിലാണ് അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റത്. മൂന്ന് പേരെയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അയൽവാസിയായ രാജനാണ് ഇവരെ വെട്ടിപ്പരുക്കേൽപ്പിച്ചത്. രാജനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് പേരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. രാജൻ ശൈലജയെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ് മക്കൾക്കും വെട്ടേറ്റത്. ശൈലജക്കും അഭിജിത്തിനും തലയ്ക്കും അഭിരാമിക്ക് കൈയ്ക്കുമാണ് വെട്ടേറ്റത്.