ഹോം › കേരളം

കൊച്ചിയിൽ ഡയറി മിൽക്കിൽ ലഹരി ചേർത്ത് നൽകി പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു

By MJ Desk · 28 Feb 2025, 12:39 PM

കൊച്ചിയിൽ പത്താം ക്ലാസുകാരിയെ ലഹരി നൽകി പീഡനത്തിന് ഇരയാക്കി. നഗരത്തിലെ സ്‌കൂളിൽ പഠിക്കുന്ന കുട്ടിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷമാണ് ഡയറി മിൽക്കിൽ ലഹരി ചേർത്ത് നൽകി പീഡിപ്പിച്ചത്. കുട്ടിയുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത് ഇൻസ്റ്റഗ്രാം വഴിയാണ് കുട്ടിയെ പ്രതി പരിചയപ്പെട്ടത്. പ്രതിയും പ്രായപൂർത്തിയാകാത്ത ആളാണ്. കുട്ടിക്ക് ലഹരി ചേർത്ത ഡയറി മിൽക്ക് നൽകിയാണ് വശപ്പെടുത്തിയതും പീഡിപ്പിച്ചതും. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ജുവനൈൽ ബോർഡിൽ ഹാജരാക്കിയതോടെ ജാമ്യം ലഭിച്ചു പ്രതിയായ ആൺകുട്ടിയുടെ നേതൃത്വത്തിൽ കുട്ടികളുടെ വൻ സംഘം ലഹരിക്കച്ചവടത്തിനും ഇരകളെ കണ്ടെത്തുന്നതിനുമായി നഗരത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസ് പറയുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സംഘമായതിനാൽ തങ്ങൾ നിസഹായരാണെന്നും പോലീസ് പറയുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›