ഹോം › കേരളം

മൂവാറ്റുപുഴയിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ ഭാര്യ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ

By MJ Desk · 13 Nov 2024, 02:40 PM

മൂവാറ്റുപുഴ തൃക്കളത്തൂർ കാവുംപടിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ ഭാര്യയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാൾ മുർഷിദാബാദ് സ്വദേശി റിന ബിബിയാണ്(26) മരിച്ചത്. താമസ സ്ഥലത്തെ കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. വാടക വീട്ടിൽ റിനയും ഭർത്താവ് നൂറുൽ ഇസ്ലാമും ഒരു വർഷമായി താമസിച്ച് വരികയാണ്. കെട്ടിട നിർമാണ തൊഴിലാളിയായ നൂറുൽ ജോലിക്ക് പോയി വൈകിട്ട് തിരികെ വരുമ്പോഴാണ് ഭാര്യയെ മരിച്ച നിലയിൽ കണ്ടത് മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#suicide

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›