{"vars":{"id": "89527:4990"}}

2022ൽ നടന്ന സംഭവം; സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്
 

 

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്. എറണാകുളം സൗത്ത് പോലീസാണ് യുവതിയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. 2022ൽ യുവതിയുടെ ഫ്ളാറ്റിൽ അതിക്രമിച്ച് കയറി ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയെന്നാണ് കേസ്. 

കഴിഞ്ഞയാഴ്ചയാണ് യുവതി പോലീസിൽ ചിദംബരത്തിനെതിരെ പരാതി നൽകിയത്. ബിഎൻഎസ് 74,75,79 തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് സൗത്ത് പോലീസ് കേസെടുത്തിരിക്കുന്നത്. എളംകുളത്ത് യുവതി താമസിക്കുന്ന ഫ്ളാറ്റിൽ അതിക്രമിച്ച് കടന്നെന്നും ഉപദ്രവിച്ചെന്നുമാണ് പരാതി.

സ്ത്രീയുടെ മാനത്തെ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള ആക്രമണം, സ്ത്രീകളെ മോശമായി സ്പർശിക്കൽ എന്നീ രണ്ട് കുറ്റങ്ങളാണ് ചിദംബരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. വിശദമായ പരിശോധനക്ക് ശേഷം മാത്രം തുടർ നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.