{"vars":{"id": "89527:4990"}}

സ്വതന്ത്രർ തുണച്ചു; ചങ്ങനാശ്ശേരിയിൽ യുഡിഎഫിന്റെ ജോമി ജോസഫ് നഗരസഭാ ചെയർമാൻ
 

 

സ്വതന്ത്രരുടെ പിന്തുണയോടെ യുഡിഎഫിലെ കോൺഗ്രസ് അംഗം ജോമി ജോസഫ് കാവാലം ചങ്ങനാശേരി നഗരസഭാ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് സ്വതന്ത്രരുടെ പിൻബലത്തിലാണ് ജോമി തിരഞ്ഞെടുക്കപ്പെട്ടത്. ജോമി ജോസഫിന് 16 വോട്ടുകൾ ലഭിച്ചു

സിപിഎമ്മിന്റെ ചെയർമാൻ സ്ഥാനാർഥി പിഎ നസീറിന് ഒമ്പത് വോട്ടും എൻഡിഎയുടെ പി കൃഷ്ണകുമാറിന് എട്ട് വോട്ടും ലഭിച്ചു. സ്വതന്ത്രരായ ചാൾസ് പാലാത്ര, ബീന ജോബി, എത്സമ്മ ജോബ്, അന്നമ്മ രാജു ചാക്കോ എന്നിവർ വോട്ടിംഗിൽ നിന്നും വിട്ടുനിന്നു. 

നഗരസഭയുടെ നാലാം വാർഡായ അരമനയിൽ നിന്നാണ് ജോമി വിജയിച്ചത്. സ്വതന്ത്രരുൾപ്പെടെ യുഡിഎഫിന് 16, എൽ ഡി എഫിന് ഒമ്പത്, എൻ ഡി എയ്ക്ക് എട്ട്, മറ്റ് സ്വതന്ത്രർ നാല് എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില.