ഹോം › കേരളം

ജനങ്ങളുടെ ജീവൻ രക്ഷിക്കാനാകാത്ത നാണംകെട്ട സർക്കാരാണ് ഇന്ത്യ ഭരിക്കുന്നത്: സുധാകരൻ

By MJ Desk · 24 Apr 2025, 03:13 PM

രാജ്യത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സാധിക്കാത്ത നാണംകെട്ട സർക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പഹൽഗാം ആക്രമണത്തിൽ എന്ത് മറുപടിയാണ് പാക്കിസ്ഥാന് നൽകാൻ കഴിഞ്ഞതെന്നും സുധാകരൻ ചോദിച്ചു. ചേറ്റൂരിന്റെ അനുസ്മരണം കോൺഗ്രസ് എല്ലാ വർഷവും നടത്താറുണ്ട്. ബിജെപി തങ്ങളെ പഠിപ്പിക്കേണ്ടെന്നും സുധാകരൻ പറഞ്ഞു അതേസമയം പഹൽഗാം ഭീകരാക്രമണത്തിൽ ശക്തമായ തിരിച്ചടി നൽകണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. ഭീകരതക്കെതിരായ പോരാട്ടത്തിന് പ്രവർത്തക സമിതി പിന്തുണ അറിയിച്ചു. എല്ലാവരെയും വിശ്വാസ്യത്തിലെടുത്ത് നയം രൂപീകരിക്കണം ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാർ മറുപടി പറയണം. കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീരിലെ സുരക്ഷാ ചുമതല കേന്ദ്ര സർക്കാരിനാണ്. ഉയരുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടതും കേന്ദ്ര സർക്കാരാണെന്നും പ്രവർത്തക സമിതി യോഗം പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽമെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതിപാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ
പൂർണ്ണ പേജ് കാണുക ›