ബിനീഷ് കോടിയേരിയുടെ മണി എക്സ്ചേഞ്ച് കമ്പനിയെ കുറിച്ച് അന്വേഷണം വേണം: പികെ ഫിറോസ്

തിരുവനന്തപുരം: ബിനീഷ് കൊടിയേരിയ്ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ബിനീഷ് കൊടിയേരി ബംഗളൂരുവില് മണി എക്സ്ചേഞ്ച് കമ്പനി ആരംഭിച്ചുവെന്ന് ഫിറോസ് ആരോപിച്ചു. ബംഗളൂരുവില്
 

തിരുവനന്തപുരം: ബിനീഷ് കൊടിയേരിയ്ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ബിനീഷ് കൊടിയേരി ബംഗളൂരുവില്‍ മണി എക്‌സ്‌ചേഞ്ച് കമ്പനി ആരംഭിച്ചുവെന്ന് ഫിറോസ് ആരോപിച്ചു. ബംഗളൂരുവില്‍ 2015ല്‍ ആരംഭിച്ച കമ്പനിയുടെ ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

മയക്കുമരുന്ന് കേസിലെ പ്രതികള്‍ ഇടപാടുകള്‍ നടത്തിയിരുന്നത് ഗോവയിലാണെന്ന് മൊഴിനല്‍കിയിരുന്നു. ഗോവയില്‍ വിദേശികളുമായാണ് അവര്‍ ഇടപാടുകള്‍ നടത്തുന്നതെന്നും അവര്‍ മയക്കുമരുന്ന് വാങ്ങുന്നത് അവരുടെ കറന്‍സിയിലാണെന്നും ഫിറോസ് പറഞ്ഞു. ഇത്തരത്തിൽ കിട്ടുന്ന കറൻസികൾ ഇന്ത്യൻ രൂപയിലേക്ക് മാറ്റുന്നതിനാണ് ബിനീഷ് മണിയായി എക്സ്ചേഞ്ച് സ്ഥാപനം ആരംഭിച്ചതെന്ന് ഫിറോസ് ആരോപിച്ചു.