{"vars":{"id": "89527:4990"}}

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പരിശോധന ശക്തം; മദ്യപിച്ചെന്ന് കണ്ടെത്തിയാൽ യാത്ര അനുവദിക്കില്ല
 

 

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പരിശോധന കർശനമാക്കി. മദ്യപിച്ചെന്ന് കണ്ടെത്തിയാൽ യാത്ര അനുവദിക്കാതിരിക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. രണ്ടാഴ്ച നീളുന്ന പരിശോധനാ ക്യാമ്പയിനാണ് ആരംഭിച്ചത്

റെയിൽവേ ഉദ്യോഗസ്ഥർ, ആർപിഎഫ്, റെയിൽവേ പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനയും ബോധവത്കരണവും. മദ്യപിച്ചിട്ടുണ്ടേയെന്ന് പരിശോധിക്കാൻ ബ്രെത്ത് അനലൈസർ സംവിധാനം ഉപയോഗിച്ചും പരിശോധിക്കും. യാത്രക്കാരെ ശല്യപ്പെടുത്തുന്നവർക്കെതിരെ നടപടിയുണ്ടാകും

യാചകരെ നിയന്ത്രിക്കും. മദ്യപിച്ച് പ്ലാറ്റ്‌ഫോമിൽ അലഞ്ഞു തിരിയാനും കിടന്നുറങ്ങാനും അനുവദിക്കില്ല. മദ്യപിച്ച് പ്ലാറ്റ്‌ഫോമിൽ കണ്ടെത്തിയ മൂന്ന് പേരെ താക്കീത് ചെയ്ത് വിട്ടയച്ചു.