ഓൺലൈൻ പഠനം: ഇന്റർനെറ്റ് പ്രൊവൈഡർമാരുമായി മുഖ്യമന്ത്രി നടത്തുന്ന യോഗം ഇന്ന് രാവിലെ

ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്തെ ഇന്റർനെറ്റ് വേഗത, കണക്ടിവിറ്റി അടക്കമുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി വിളിച്ച ഇന്റർനെറ്റ് പ്രൊവൈഡർമാരുടെ യോഗം ഇന്ന് നടക്കും. രാവിലെ പത്തരക്ക് ഓൺലൈനായാണ്
 

ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്തെ ഇന്റർനെറ്റ് വേഗത, കണക്ടിവിറ്റി അടക്കമുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി വിളിച്ച ഇന്റർനെറ്റ് പ്രൊവൈഡർമാരുടെ യോഗം ഇന്ന് നടക്കും. രാവിലെ പത്തരക്ക് ഓൺലൈനായാണ് യോഗം ചേരുക

ഇന്റർനെറ്റിന്റെ വേഗത വലിയൊരു വിഭാഗം കുട്ടികൾക്ക് പഠനത്തിന് തടസ്സമാകുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഗ്രാമീണ മേഖലകൾ, ആദിവാസി ഊരുകൾ അടക്കമുള്ള പ്രദേശങ്ങളിൽ സാങ്കേതിക പ്രശ്‌നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് യോഗം.

ഇന്റർനെറ്റ് കണക്ടിവിറ്റി എല്ലാവർക്കും ലഭ്യമായതിന് ശേഷമേ ഓൺലൈൻ പഠനത്തിലേക്ക് പൂർണമായും കടക്കൂവെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. വിദ്യാർഥികൾക്ക് പഠനത്തിന് ഇന്റർനെറ്റ് നിരക്ക് കുറച്ച് നൽകാനും സർക്കാർ ആവശ്യപ്പെടും.