പാർട്ടി സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചു; മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ സിപിഎം അന്വേഷണം

പാർട്ടി സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ സിപിഎം അന്വേഷണം. ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. 2006 മുതൽ തുടർച്ചയായ മൂന്ന് തവണ
 

പാർട്ടി സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ സിപിഎം അന്വേഷണം. ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. 2006 മുതൽ തുടർച്ചയായ മൂന്ന് തവണ ദേവികുളം എംഎൽഎ ആയിരുന്നു രാജേന്ദ്രൻ

ഇത്തവണയും തന്നെ നിർത്തുമെന്ന് രാജേന്ദ്രൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ സ്ഥാനാർഥിത്വം നഷ്ടമായതോടെ രാജേന്ദ്രൻ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ നിന്ന് വിട്ടുനിന്നു. കൂടാതെ തോട്ടം മേഖലയിൽ ജാതി അടിസ്ഥാനത്തിൽ വിഭാഗീയതക്ക് ശ്രമിച്ചു. എ രാജയെ വെട്ടി സ്ഥാനാർഥിയാകാൻ കുപ്രചാരണങ്ങൾ നടത്തി തുടങ്ങിയ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്.

ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സിവി വർഗീസ്, പി എൻ മോഹനൻ എന്നിവർക്കാണ് അന്വേഷണ ചുമതല. തമിഴ് സ്വാധീനമുള്ള പഞ്ചായത്തുകളിൽ രാജേന്ദ്രൻ വിമത പ്രവർത്തനം നടത്തിയിരുന്നോ എന്നും അന്വേഷണ കമ്മീഷൻ പരിശോധിക്കും.