{"vars":{"id": "89527:4990"}}

സ്‌കൂൾ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച അയോണയുടെ അവയവം ദാനം ചെയ്തു; വിമാന മാർഗം തിരുവനന്തപുരത്തേക്ക്
 

 

കണ്ണൂർ പയ്യാവൂരിൽ സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണുമരിച്ച പ്ലസ് ടു വിദ്യാർഥിനിയുടെ അവയവം ദാനം ചെയ്യും. പയ്യാവൂർ സ്വദേശിനി അയോണ മോൻസന്റെ വൃക്കയാണ് ദാനം ചെയ്യുന്നത്. വിമാന മാർഗം വൃക്ക തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. വിമാനത്താവളത്തിൽ ഗ്രീൻ കോറിഡോർ ഒരുക്കിയാണ് അവയവം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുക

രാവിലെ 10.55ന് വിമാനമെത്തും. ആഭ്യന്തര വിമാന സർവീസ് ഉപയോഗിച്ചുള്ള ആദ്യ അവയവദാനമാണത്.  സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് അയോണ മരിച്ചത്. തിങ്കളാഴ്ചയാണ് പയ്യാവൂർ ഇരൂഡ് സേക്രഡ് ഹർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ മൂന്നാം നിലയിൽ നിന്നും പ്ലസ് ടു വിദ്യാർഥിനി അയോണ മോൻസൺ(17) ചാടിയത്

ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ ക്ലാസ് ആരംഭിക്കുന്നതിന് മുമ്പ് സ്‌കൂളിലെത്തിയ കുട്ടി മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു

കെട്ടിടത്തിൽ നിന്ന് ബാസ്‌കറ്റ് ബോൾ കോർട്ടിലേക്കാണ് വിദ്യാർഥിനി വീണത്. സംഭവത്തിൽ പയ്യാവൂർ പോലീസിന്റെ അന്വേഷണം നടക്കുകയാണ്‌