{"vars":{"id": "89527:4990"}}

സ്വർണപ്പാളി വിഷയത്തിലും കേരളം നമ്പർ വൺ ആണോ; വിമർശനവുമായി ജി സുധാകരൻ
 

 

ശബരിമല സ്വർണപാളി വിവാദത്തിൽ സർക്കാരിനെ വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. എല്ലാവരും നമ്മൾ നമ്പർ വൺ ആണെന്ന് മത്സരിച്ച് പറയുകയാണ്. അങ്ങനെ പറയേണ്ടതുണ്ടോ എന്ന് നോക്കണം. സ്വർണപ്പാളി മോഷണത്തിൽ നമ്മൾ ഒന്നാമതാണോ എന്നും സുധാകരൻ ചോദിച്ചു

കെപിസിസി സാംസ്‌കാരിക സാഹിതി വേദിയിൽ സംസ്‌കാരവും രാഷ്ട്രീയവും ഇന്ന് നാളെ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു സുധാകരൻ. ചില കാര്യങ്ങളിൽ നമ്പർ വൺ ആണെന്നത് ശരിയാണ്. എന്നാൽ എല്ലാ കാര്യങ്ങളിലും നമ്പർ വൺ ആയാൽ എല്ലാം പൂർണമായി എന്നാണ്. എല്ലാ കാര്യങ്ങളിലും പൂർണമായാൽ പിന്നെ മുന്നോട്ടു പോകേണ്ടതില്ലല്ലോയെന്നും സുധാകരൻ പറഞ്ഞു

സ്വർണപ്പാളി മോഷണം അടക്കമുള്ള പല വൃത്തികേടുകളിലും നമ്മൾ ഒന്നാമതാണ്. സ്വർണപ്പാളി കേരളം ഒന്നാമതാണോ എന്നും സുധാകരൻ ചോദിച്ചു. സ്വർണപ്പാളി മോഷണത്തിൽ സിപിഎമ്മും കോൺഗ്രസും താനും അടക്കം പലരും പറഞ്ഞിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.