{"vars":{"id": "89527:4990"}}

വയനാട്ടിൽ നിന്ന് രണ്ട് ആദിവാസി പെൺകുട്ടികളെ കാണാതായിട്ട് ദിവസം മൂന്നായി; അന്വേഷണം തുടരുന്നു
 

 

വയനാട്ടിൽ നിന്ന് കാണാതായ ഗോത്ര വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്കായി അന്വേഷണം തുടരുന്നു. പാടിച്ചിറ കബനിഗിരി മരക്കടവ് പനക്കൽ ഉന്നതിയിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത്

ബാലകൃഷ്ണന്റെ മകൾ മഞ്ജു(19), ബിനുവിന്റെ മകൾ അജിത(14) എന്നിവരാണ് നവംബർ 17 മുതൽ കാണാതായത്. കബനിഗിരിയിലെ വീട്ടിൽ നിന്നാണ് ഇവരെ കാണാതായത്

പുൽപ്പള്ളി പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവർ പുൽപ്പള്ളി പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണം.