ഹോം › കേരളം

കുട്ടികളെ പരീക്ഷയിൽ തോൽപ്പിക്കുന്നത് കേരളത്തിന്റെ നയമല്ല; കേന്ദ്ര ഭേദഗതിക്കെതിരെ മന്ത്രി ശിവൻകുട്ടി

By MJ Desk · 24 Dec 2024, 04:54 PM

സ്‌കൂൾ വിദ്യാഭ്യാസത്തിൽ നിർണായക മാറ്റം വരുത്തിയ കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സംസ്ഥാനം. ഓൾ പാസ് സമ്പ്രദായത്തിലാണ് കേന്ദ്രം ഭേദഗതി വരുത്തിയത്. ഇതിനായി നോ ഡിറ്റൻഷൻ നയത്തിൽ മാറ്റം വരുത്തി. ഇതുപ്രകാരം 5, 8 ക്ലാസുകളിലെ വിദ്യാർഥികൾ ഓൾ പാസിന് കീഴിൽ വരില്ല. വാർഷിക പരീക്ഷയിൽ പരാജയപ്പെടുന്ന കുട്ടികൾക്ക് രണ്ട് മാസത്തിനകം വീണ്ടും പരീക്ഷ എഴുതാൻ അവസരം നൽകും ഇതിലും പരാജയപ്പെട്ടാൽ വാർഷിക പരീക്ഷയിൽ തോറ്റതായി വിലയിരുത്തും. അടുത്ത വർഷവും ഇതേ ക്ലാസിൽ തന്നെ ഇരിക്കേണ്ടി വരും. എന്നാൽ ഭേദഗതിക്കെതിരെ കേരളം രംഗത്തുവന്നു. കുട്ടികളെ പരീക്ഷയിൽ തോൽപ്പിക്കുക എന്നത് കേരള സർക്കാരിന്റെ നയമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുട്ടികളുടെ പക്ഷത്ത് നിന്ന് മാത്രമേ കേരളം പരിഗണിക്കൂവെന്നും മന്ത്രി പറഞ്ഞു അഞ്ചിലെയും എട്ടിലെയും പൊതുപരീക്ഷ നടത്തി കുട്ടികളെ പരാജയപ്പെടുത്തുകയെന്നത് സർക്കാർ നയമല്ല. ഓരോ കുട്ടിയും നേടേണ്ട ശേഷികൾ നേടുന്നുണ്ട് എന്നത് മാത്രമാണ് സംസ്ഥാനം ഉറപ്പ് വരുത്തുന്നത്. എല്ലാ വിഭാഗം കുട്ടികളെയും ചേർത്ത് പിടിക്കുന്ന നയമാണ് സർക്കാരിന്റേതെന്നും മന്ത്രി പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#v sivankutty

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›