ഹോം › കേരളം

ശിഖണ്ഡികളെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പ് ജയിക്കാമെന്നത് സതീശന്റെ വ്യാമോഹമാണ്: കെ സുരേന്ദ്രൻ

By MJ Desk · 16 Nov 2024, 05:16 PM

സന്ദീപ് വാര്യർ പാർട്ടി വിട്ടതിന് പിന്നാലെ അധിക്ഷേപ പരാമർശവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ശിഖണ്ഡികൾ പലപ്പോഴുമുണ്ടാകുമെന്ന് സുരേന്ദ്രൻ പറഞ്ഞു. വോട്ടെണ്ണൽ ദിവസം സംഘപരിവാർ പ്രവർത്തകരുടെ ശക്തി എന്താണെന്ന് അറിയാമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു ആകാശത്ത് പറന്ന് നടക്കുന്ന അപ്പൂപ്പൻ താടികളല്ല, ഭൂമിയിൽ കാലുറപ്പിച്ചിരിക്കുന്ന പതിനായിരക്കണക്കിന് സംഘപരിവാർ പ്രവർത്തകരുടെ ശക്തി എന്താണെന്ന് 23ന് വോട്ടെണ്ണുമ്പോൾ പറയാം. എസ് ഡി പി ഐയെയും പി എഫ് ഐയെയും കൂട്ടുപിടിച്ച് ശിഖണ്ഡികളെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പ് ജയിക്കാമെന്നത് സതീശന്റെ വ്യാമോഹം മാത്രമാണ് ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വിഡി സതീശന് പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയേണ്ടി വരും. ബലിദാനികളെ അപമാനിച്ചവർക്ക് വോട്ടില്ല. പുറത്താക്കാൻ മാത്രം സന്ദീപ് വാര്യർ ബിജെപിക്ക് ആരുമല്ലായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#k surendran

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›