മുഖ്യമന്ത്രിക്കൊപ്പം സദ്യ കഴിച്ചത് ശരിയായില്ല; വിഡി സതീശനെ വിമർശിച്ച് കെ സുധാകരൻ
പ്രതിപക്ഷ നേതാവ് വിഡി സതീശനെ വിമർശിച്ച് മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. യൂത്ത് കോൺഗ്രസ് പ്രവർത്തകന് മർദനമേറ്റ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിഡി സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ല. താനായിരുന്നുവെങ്കിൽ അങ്ങനെ ചെയ്യില്ലായിരുന്നുവെന്നും സുധാകരൻ പറഞ്ഞു
ബീഡി-ബിഹാർ പോസ്റ്റിൽ കെപിസിസി അധ്യക്ഷൻ അഭിപ്രായം പറഞ്ഞ പോസ്റ്റ് ഒഴിവാക്കേണ്ടതായിരുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ ചർച്ചകൾ നടക്കുന്നതായും സുധാകരൻ പറഞ്ഞു. പുതിയ അധ്യക്ഷൻ വരാത്തതത് പോരായ്മയാണ്. കോൺഗ്രസിൽ സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്നും സുധാകരൻ പറഞ്ഞു
രാഷ്ട്രീയ നേതാക്കൾക്കും പൗരപ്രമുഖർക്കും മതസാമുദായിക നേതാക്കൾക്കുമായി മുഖ്യമന്ത്രി ബുധനാഴ്ച ഒരുക്കിയ ഓണവിരുന്നിലാണ് പ്രതിപക്ഷ നേതാവ് പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ സമീപത്ത് ഇരുന്നാണ് വിഡി സതീശൻ സദ്യ കഴിച്ചത്.