{"vars":{"id": "89527:4990"}}

ചൊവ്വാഴ്ച മുതൽ മഴ കനക്കും; 4 ജില്ലകളിൽ യെലോ അലർട്ട്

 

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതേത്തുടർന്ന് നാലുജില്ലകളിൽ യെലോ അലർട്ട് പ്രഖ‍്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ചൊവ്വാഴ്ച യെലോ അലർട്ട് പ്രഖ‍്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ‍്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.