{"vars":{"id": "89527:4990"}}

കണ്ണൂരിൽ കുറുനരി ആക്രമണം; കുട്ടികളടക്കം ആറ് പേരെ കടിച്ച് പരുക്കേൽപ്പിച്ചു
 

 

കണ്ണൂരിൽ കുറുനരി ആക്രമണത്തിൽ ആറ് പേർക്ക് പരുക്ക്. രണ്ട് കുട്ടികളടക്കം ആറ് പേരെയാണ് കുറുനരി ആക്രമിച്ചത്. മാട്ടൂൽ, ചേലേരി ഭാഗങ്ങളിലാണ് കുറുനരി ആക്രമമം നടന്നത്

പരുക്കേറ്റവരിൽ അഞ്ച് പേരെ ജില്ലാ ആശുപത്രിയിലും ഒരാളെ പരിയാരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. കളിച്ചു കൊണ്ടിരുന്ന കുട്ടികളെയും കുറുനരി ഓടിച്ചിട്ട് ആക്രമിച്ചു

കുട്ടികൾ ഓടി വീടിനുള്ളിലേക്ക് കയറിയതിനാൽ വലിയ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അതേസമയം വീട്ടുവരാന്തയിൽ ഇരിക്കുകയായിരുന്ന ഒരു കുട്ടിയുടെ കാലിൽ കുറുനരി കടിച്ചു വലിക്കുന്ന സിസിടി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്‌