ഹോം › കേരളം

ജമാഅത്തെ ഇസ്ലാമി പിന്തുണക്കുന്നത് സിപിഎമ്മിനെ; മുരളീധരനെ തള്ളി വിഡി സതീശൻ

By MJ Desk · 27 Dec 2024, 05:20 PM

കോൺഗ്രസിന് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ കിട്ടിയിട്ടുണ്ടെന്നും 2019 മുതൽ കോൺഗ്രസ് സഖ്യത്തെയാണ് പിന്തുണക്കുന്നതെന്നുമുള്ള കെ മുരളീധരന്റെ പരാമർശം തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമി പിന്തുണ നൽകിയത് എൽഡിഎഫിനാണെന്ന് സതീശൻ പറഞ്ഞു. 2016 തെരഞ്ഞെടുപ്പിൽ നാലോ അഞ്ചോ സ്ഥാനാർഥികൾക്ക് ജമാഅത്തെ ഇസ്ലാമി പിന്തുണ കൊടുത്തുകാണുമെന്നും സതീശൻ പ്രതികരിച്ചു 2016ൽ ജമാഅത്തെ ഇസ്ലാമി തനിക്ക് പിന്തുണ നൽകിയിരുന്നുവെന്നും 2019 മുതൽ വെൽഫെയർ പാർട്ടി കോൺഗ്രസിനെയാണ് പിന്തുണച്ചിരുന്നതെന്നുമാണ് മുരളീധരൻ പറഞ്ഞത്. ജമാഅത്തെ ഇസ്ലാമി-കോൺഗ്രസ് ബന്ധം പറഞ്ഞ് സിപിഎം പ്രചാരണം ശക്തമാകുന്നതിനിടെയായിരുന്നു മുരളീധരന്റെ പ്രതികരണം മുരളിയുടെ പരാമർശം പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിലായി ജമാഅത്തെ ഇസ്ലാമി ബന്ധത്തിന്റെ പേരിൽ കോൺഗ്രസിനെ വിമർശിക്കുന്നതിനിടെയാണ് മുരളീധരന്റെ പ്രസ്താവന വന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#vd satheeshan

ബന്ധപ്പെട്ട വാർത്തകൾ

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽമില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംകൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി
പൂർണ്ണ പേജ് കാണുക ›