{"vars":{"id": "89527:4990"}}

ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ് ലഭിച്ചു; മാപ്പ് പറയാൻ മനസില്ലെന്ന് എകെ ബാലൻ
 

 

ജമാഅത്തെ ഇസ്ലാമി അയച്ച വക്കീൽ നോട്ടീസ് ലഭിച്ചെന്നും മാപ്പ് പറയാൻ മനസില്ലെന്നും സിപിഎം നേതാവ് എ കെ ബാലൻ. തന്നെ അവഹേളിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടന്നത്. നോട്ടീസിൽ പറയുന്നത് വസ്തുതാവിരുദ്ധമാണ്. ജയിലിൽ പോകേണ്ടി വന്നാൽ സന്തോഷപൂർവം വിധി സ്വീകരിക്കും

സിപിഎമ്മിനെയും എന്നെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് വക്കീൽ നോട്ടീസ്. തന്നെ ന്യൂനപക്ഷ വിരുദ്ധനാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇതിലൂടെ നടന്നത്. പൊതുജീവിതത്തിൽ ഇതുവരെ മതനിരപേക്ഷതക്ക് എതിരായി ഒന്നും ചെയ്തിട്ടില്ല

ഇതുവരെ ഫാസിസ്റ്റ് വിരുദ്ധ സമീപനമാണ് സ്വീകരിച്ചത്. നോട്ടീസ് അയച്ച ജമാഅത്തെ ഇസ്ലാമി സെക്രട്ടറി അവരുടെ നയം വ്യക്തമാക്കണം. മതരാഷ്ട്രവാദമാണോ ലക്ഷ്യം എന്നതിൽ വ്യക്തത വരുത്തിയിട്ട് വേണം തനിക്ക് നോട്ടീസ് അയക്കാൻ എന്നും എകെ ബാലൻ പറഞ്ഞു