പി സി ജോർജ് എൻഡിഎയിലേക്ക്; രണ്ട് സീറ്റുകൾ നൽകാമെന്ന് ബിജെപി

പി സി ജോർജിന്റെ പാർട്ടിയായ ജനപക്ഷം എൻഡിഎയുടെ ഘടകകക്ഷിയായേക്കും. യുഡിഎഫിൽ ചേരാനുള്ള പി സി ജോർജിന്റെ നീക്കം പാളിയതോടെയാണ് ബിജെപി കൂട്ടത്തിലേക്ക് പോകാനുള്ള ശ്രമം. ഫെബ്രുവരി 27ന്
 

പി സി ജോർജിന്റെ പാർട്ടിയായ ജനപക്ഷം എൻഡിഎയുടെ ഘടകകക്ഷിയായേക്കും. യുഡിഎഫിൽ ചേരാനുള്ള പി സി ജോർജിന്റെ നീക്കം പാളിയതോടെയാണ് ബിജെപി കൂട്ടത്തിലേക്ക് പോകാനുള്ള ശ്രമം. ഫെബ്രുവരി 27ന് പാർട്ടി നിലപാട് അറിയിക്കുമെന്നാണ് പി സി ജോർജ് പറയുന്നത്.

പൊതുസ്വതന്ത്രനായി മത്സരിച്ചാൽ പിന്തുണ നൽകാമെന്നായിരുന്നു പി സി ജോർജിനോട് യുഡിഎഫ് പറഞ്ഞിരുന്നത്. എന്നാൽ ഘടകകക്ഷിയാക്കണമെന്നായിരുന്നു പി സി ജോർജിന്റെ നിലപാട്. ഇത് നടക്കില്ലെന്ന് വ്യക്തമായതോടെയാണ് എൻ ഡി എയിൽ ചേരാനൊരുങ്ങുന്നത്.

നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് എൻഡിഎയുടെ ഭാഗമായിരുന്നു പി സി ജോർജ്. തെരഞ്ഞെടുപ്പിൽ വൻ പരാജയം നേരിട്ടതോടെയാണ് ബിജെപിക്കെതിരെ വിമർശനം ഉന്നയിച്ച് മുന്നണി വിട്ടത്. അതേസമയം പി സി ജോർജിനെ വീണ്ടും മുന്നണിയിൽ എടുക്കുന്നതിന് ബിജെപിക്ക് അനുകൂല നിലപാടാണുള്ളത്. രണ്ട് സീറ്റ് നൽകാമെന്നും ബിജെപി അറിയിച്ചിട്ടുണ്ട്.