കേരളത്തിൽ ജനതാ കർഫ്യൂ തുടരും; 9 മണിക്ക് ശേഷവും പുറത്തിറങ്ങരുത്

ജനതാ കർഫ്യുവിന്റെ ഭാഗമായി ഇന്ന് രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങൾ കൂട്ടമായി പുറത്തോട്ടിറങ്ങരുതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. കൂട്ടം കൂടുകയും പുറത്തേക്കിറങ്ങുകയും ചെയ്യുന്നവർക്കെതിരെ പോലീസ്
 

ജനതാ കർഫ്യുവിന്റെ ഭാഗമായി ഇന്ന് രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങൾ കൂട്ടമായി പുറത്തോട്ടിറങ്ങരുതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. കൂട്ടം കൂടുകയും പുറത്തേക്കിറങ്ങുകയും ചെയ്യുന്നവർക്കെതിരെ പോലീസ് നടപടി സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി മുന്നറിയിപ്പ് നൽകി

കാസർകോട് ജില്ലയിൽ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സമ്പൂർണ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിനുള്ള അനുമതി ജില്ലാ കലക്ടർക്ക് നൽകിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള എല്ലാ അന്തർ സംസ്ഥാന ബസ് സർവീസുകൾക്കും നാളെ മുതൽ വിലക്കേർപ്പെടുത്തി.