കാശ്മീരിൽ വീരമൃത്യു വരിച്ച അഭിജിത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, സഹോദരിക്ക് സർക്കാർ ജോലി നൽകാനും സർക്കാർ തീരുമാനം

ജമ്മു കാശ്മീരിൽ മൈൻ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീരമൃത്യു വരിച്ച കൊല്ലം പുനലൂർ സ്വദേശി അഭിജിത്തിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
 

ജമ്മു കാശ്മീരിൽ മൈൻ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീരമൃത്യു വരിച്ച കൊല്ലം പുനലൂർ സ്വദേശി അഭിജിത്തിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് കുടുംബത്തിന് ധനസഹായം നൽകുക. അഭിജിത്തിന്റെ സഹോദരിക്ക് സർക്കാർ ജോലി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു

കുടുംബത്തിന് വീട് നിർമിച്ച് നൽകാനും തീരുമാനമായിട്ടുണ്ട്. ജമ്മു കാശ്മീരിലെ ബാരമുള്ളയിലാണ് മൈൻ പൊട്ടിത്തെറിച്ച് അഭിജിത്ത് കൊല്ലപ്പെട്ടത്. ഔദ്യോഗിക ബഹുമതികളോടെ ആയൂർ ഇടയത്തെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം.

ആയൂർ ഇടയം ആലുംമൂട്ടിൽ കിഴക്കേതിൽ പ്രഹ്‌ളാദന്റെയും ശ്രീകലയുടെയും മകനായിരുന്നു അഭിജിത്ത്. 25 മദ്രാസ് റജിമെന്റൽ അംഗമായിരുന്നു. കസ്തൂരിയാണ് സഹോദരി