ജയരാജന് ഒരു അതൃപ്തിയുമില്ല; അദ്ദേഹത്തിന് എവിടെ വെച്ച് വേണമെങ്കിലും ജാഥയിൽ ചേരാം: എംവി ഗോവിന്ദൻ
 

 

എൽഡിഎഫ് കൺവീനർ ഇപി ജയരാജന് ജനകീയ പ്രതിരോധ ജാഥയിൽ എവിടെ വേണമെങ്കിലും ചേരാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അദ്ദേഹം മനപ്പൂർവം വിട്ടുനിൽക്കുന്നതല്ല. ജയരാജന് ഒരു അതൃപ്തിയുമില്ല. ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നു. അദ്ദേഹം കുറച്ചുകാലമായി ചികിത്സയിലാണ്. ചികിത്സിക്കാൻ വിടില്ലെന്ന പറഞ്ഞാൽ ശരിയല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു

അദ്ദേഹം എൽഡിഎഫ് കൺവീനറാണ്. ജയരാജന് ഏതെങ്കിലും പ്രത്യേക ജില്ല എന്നൊന്നില്ല. സംസ്ഥാനത്ത് എവിടെ വേണമെങ്കിലും ജയരാജന് പങ്കെടുക്കാം. സർക്കാരിനെതിരെ യുഡിഎഫും ബിജെപിയും കൈകോർത്ത് സമരം നടത്തുകയാണ്. ചാവേർ സമരം ഒഴിവാക്കിയാൽ മുഖ്യമന്ത്രിയുടെ അധിക സുരക്ഷയും ഒഴിവാക്കും. പാർട്ടിയെ നവീകരിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.