ഹോം › കേരളം

നടിയുടെ പരാതി വ്യാജമെന്ന് ജയസൂര്യ; നടനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

By MJ Desk · 15 Oct 2024, 03:28 PM

ലൈംഗികാതിക്രമ കേസിൽ നടൻ ജയസൂര്യയെ പോലീസ് ചോദ്യം ചെയ്തു. നടി ഉന്നയിച്ച പരാതി ചോദ്യം ചെയ്യലിൽ ജയസൂര്യ നിഷേധിച്ചു. തനിക്ക് നടിയുമായി ഒരു സൗഹൃദവുമില്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോടും ജയസൂര്യ പ്രതികരിച്ചു. ഒരു മണിക്കൂർ നേരമാണ് ജയസൂര്യയെ ഇന്ന് ചോദ്യം ചെയ്തത് 2008ൽ സെക്രട്ടേറിയറ്റിൽ നടന്ന ഷൂട്ടിംഗിനിടെ ജയസൂര്യ കടന്നുപിടിച്ചെന്ന നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ജയസൂര്യയെ ഇന്ന് ചോദ്യം ചെയ്തത്. സെക്രട്ടേറിയറ്റിലെ ഒന്നാം നിലയിലാണ് ഷൂട്ടിംഗ് നടന്നത്. മൂന്നാം നിലയിൽ വെച്ച് കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. ഇത് വ്യാജമാണെന്നും നടൻ പറഞ്ഞു അതേസമയം നടിയുടെ പരാതി സാധൂകരിക്കുന്ന ഒരു തെളിവുകളും ഇതുവരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുമില്ല. 2008 ജനുവരി ഏഴിനും പത്തിനും ഇടയിൽ സംഭവം നടന്നെന്നാണ് പരാതി. എന്നാൽ ഏത് തീയതിയാണ് സെക്രട്ടേറിയറ്റ് ഷൂട്ടിംഗിന് വിട്ടുനൽകിയതെന്ന് സ്ഥിരീകരിക്കാൻ പൊതുഭരണവകുപ്പിനും സാധിച്ചിട്ടില്ല.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#jayasurya

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›