ഹോം › കേരളം

ജെസ്‌ന തിരോധാന കേസ്: സിബിഐ അന്വേഷണ സംഘം ഇന്ന് മുണ്ടക്കയത്ത് എത്തും

By MJ Desk · 20 Aug 2024, 08:08 AM

ജെസ്‌ന തിരോധന കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് മുണ്ടക്കയത്ത് എത്തും. 2018ൽ ജെസ്‌നയെ കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് പെൺകുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജിൽ വെച്ച് കണ്ടിരുന്നുവെന്ന ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സിബിഐ സംഘം എത്തുന്നത്. ലോഡ്ജിൽ കണ്ടത് ജെസ്‌നയെ തന്നെയാണോ തിരോധാനത്തിന് ഈ സംഭവവുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാകും പരിശോധിക്കുക. കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ജെസ്‌നയെ ആൺ സുഹൃത്തിനൊപ്പം ലോഡ്ജ് മുറിയിൽ കണ്ടിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. മുണ്ടക്കയം ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള കെട്ടിടത്തിലാണ് ലോഡ്ജ്. റോഡരികിലുള്ള കടമുറികൾക്ക് ഇടിയൂലടെയാണ് അകത്ത് എത്താനാകുക. അതേസമയം പുതിയ വെളിപ്പെടുത്തലിനെ ലോഡ്ജ് ഉടമ തള്ളുന്നുണ്ട്. അതേസമയം ക്രൈംബ്രാഞ്ച് സംഘം മുമ്പ് പലതവണ ലോഡ്ജിൽ പരിശോധന നടത്തിയിരുന്നതായും വിവരമുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#cbi#jesna missing case

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›