ഹോം › കേരളം

തായ്‌ലാൻഡിൽ ജോലി വാഗ്ദാനം; ലക്ഷങ്ങൾ വാങ്ങി യുവാവിനെ കംബോഡിയയിലേക്ക് കടത്തി, യുവതി അറസ്റ്റിൽ

By MJ Desk · 15 Nov 2024, 08:32 AM

ജോലി വാഗ്ദാനം നൽകി പണം തട്ടിയെടുത്ത ശേഷം യുവാവിനെ കംബോഡിയയിലേക്ക് കടത്തി കേസിലെ പ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ പടിക്കുന്നുഭാഗത്ത് കളത്തുംപടിയിൽ വീട്ടിൽ സഫ്‌നയെയാണ്(31) പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം തഴവ സ്വദേശി കനീഷിനെ തായ്‌ലാൻഡിലെ കമ്പനിയിലേക്ക് ജോലി വാഗ്ദാനം നൽകിയാണ് കംബോഡിയയിലേക്ക് കടത്തിയത് ഓൺലൈൻ അഭിമുഖം നടത്തിയ ശേഷം 1,20,000 രൂപ വാങ്ങി. പിന്നീട് യുവാവിനെ തായ്‌ലാൻഡിൽ എത്തിച്ച ശേഷം സഫ്‌നയുടെ ഏജന്റുമാർ കംബോഡിയയിലേക്ക് കടത്തുകയായിരുന്നു. ഓൺലൈൻ തട്ടിപ്പ് നടത്തുന്ന കേന്ദ്രത്തിൽ എത്തിച്ച യുവാവിന് ഓൺലൈൻ തട്ടിപ്പ് ജോലിയും വലിയ ടാർഗറ്റുമാണ് നൽകിയത് ടാർഗറ്റ് പൂർത്തിയായില്ലെന്ന് ആരോപിച്ച് യുവാവിനെ ഏജന്റുമാർ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ചെയ്തു. യുവാവിനെ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് രക്ഷിതാക്കളിൽ നിന്ന് സഫ്‌ന വീണ്ടും 1,50,000 രൂപ കൂടി വാങ്ങി. എന്നിട്ടും നാട്ടിൽ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ ഇന്ത്യൻ എംബസിക്ക് പരാതി നൽകുകയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#safna

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›