ജോളിയുടെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം കട്ടപ്പനയിൽ

കൂടത്തായി കൊലപാതക പരമ്പര കേസിൽ മുഖ്യപ്രതി ജോളിയുടെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം കട്ടപ്പനയിലെത്തി. ജോളിയുടെ അച്ഛനമ്മമാരുടെയും സഹോദരങ്ങളുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. ജോളിയുടെ കുടുംബവീട്ടിലാണ് പോലീസ്
 

കൂടത്തായി കൊലപാതക പരമ്പര കേസിൽ മുഖ്യപ്രതി ജോളിയുടെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം കട്ടപ്പനയിലെത്തി. ജോളിയുടെ അച്ഛനമ്മമാരുടെയും സഹോദരങ്ങളുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും.

ജോളിയുടെ കുടുംബവീട്ടിലാണ് പോലീസ് സംഘം ആദ്യമെത്തിയത്. അച്ഛനമ്മമാരും മൂത്ത സഹോദരിയുടെയും മൊഴിയെടുത്ത ശേഷം സമീപത്ത് തന്നെ താമസിക്കുന്ന സഹോദരൻ നോബിയെ കാണും. തടിയമ്പാട്, മുരിക്കാശ്ശേരി, രാജകുമാരി എന്നിവിടങ്ങളിൽ താമസിക്കുന്ന മറ്റ് സഹോദരങ്ങളുടെയും മൊഴി രേഖപ്പെടുത്തും.

ജോളിക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി അറസ്റ്റിലായ ദിവസം അച്ഛൻ ജോസഫ് പറഞ്ഞിരുന്നു. ഇതേ കുറിച്ചും പോലീസ് അന്വേഷിക്കും. തിരുവോണ ദിവസമാണ് അവസാനമായി ജോളി കട്ടപ്പനയിലെ വീട്ടിലെത്തിയത്.