പാലാ സീറ്റിനെ സംബന്ധിച്ച് മുന്നണിയിൽ ചർച്ച നടന്നിട്ടില്ല; യുഡിഎഫിലേക്ക് ഇനി തിരിച്ചു പോക്കില്ലെന്നും ജോസ് കെ മാണി

പാലാ നിയമസഭാ സീറ്റിനെ സംബന്ധിച്ച് പാർട്ടിയിലും മുന്നണിയിലും ചർച്ച നടന്നിട്ടില്ലെന്ന് ജോസ് കെ മാണി. ചർച്ച ആരംഭിക്കുമ്പോൾ പാർട്ടി നിലപാട് ഇടതുമുന്നണിയെ അറിയിക്കുമെന്നും ജോസ് കെ മാണി
 

പാലാ നിയമസഭാ സീറ്റിനെ സംബന്ധിച്ച് പാർട്ടിയിലും മുന്നണിയിലും ചർച്ച നടന്നിട്ടില്ലെന്ന് ജോസ് കെ മാണി. ചർച്ച ആരംഭിക്കുമ്പോൾ പാർട്ടി നിലപാട് ഇടതുമുന്നണിയെ അറിയിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു

തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രവർത്തനത്തിൽ പോരായ്മകളുണ്ടെങ്കിൽ അത് പരിഹരിച്ച് മുന്നോട്ടു പോകുന്നതിനെ കുറിച്ചും മുന്നണിയുമായി ചർച്ച നടത്തിയിട്ടുണ്ട്. യുഡിഎഫിലേക്ക് തിരിച്ചു പോക്കുണ്ടാകില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.

കേരളാ കോൺഗ്രസ് പാർട്ടിയെ ഒരു ലോക്കൽ പദവിക്ക് വേണ്ടി യുഡിഎഫിൽ നിന്ന് പുറത്താക്കിയതാണ്. അതിന് ശേഷം പാർട്ടി സ്വതന്ത്ര നിലപാട് സ്വീകരിച്ചു. ഇടതുപക്ഷത്തോട് ചേർന്നു പ്രവർത്തിക്കാനും അതിന്റെ ഘടകകക്ഷിയാകാനും തീരുമാനിച്ചു.

കേരള കോൺഗ്രസിന്റെ പ്രഖ്യാപിത മുദ്രവാക്യം ഇടതിന്റെ പ്രവർത്തന മികവുകളുമായി ചേർന്ന് പോകുന്നതാണെന്നും ജോസ് കെ മാണി പറഞ്ഞു