രണ്ടില കിട്ടിയതോടെ ജോസിന്റെ പിന്നാലെ കൂടി യുഡിഎഫ്; സമവായ ചർച്ചകൾക്ക് മുസ്ലിം ലീഗ്

കേരളാ കോൺഗ്രസ് എം പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് കെ മാണി വിഭാഗത്തിന് ലഭിച്ചതോടെ ജോസ് പക്ഷത്തിന് പിന്നാലെ കൂടി യുഡിഎഫ്. പുറത്താക്കുമെന്നും കടുത്ത നടപടിയുണ്ടാകുമെന്നുമൊക്കെ
 

കേരളാ കോൺഗ്രസ് എം പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് കെ മാണി വിഭാഗത്തിന് ലഭിച്ചതോടെ ജോസ് പക്ഷത്തിന് പിന്നാലെ കൂടി യുഡിഎഫ്. പുറത്താക്കുമെന്നും കടുത്ത നടപടിയുണ്ടാകുമെന്നുമൊക്കെ നേരത്തെ നൽകിയ മുന്നറിയിപ്പൊക്കെ വിഴുങ്ങിയാണ് ജോസ് പക്ഷത്തിന് പിന്നാലെ യുഡിഎഫ് പായുന്നത്.

ജോസ് പക്ഷത്തെ യുഡിഎഫിൽ നിർത്താനായി മുസ്ലീം ലീഗിനെ സമവായ ചർച്ചകൾക്കായി തീരുമാനിച്ചു. പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ജോസ് കെ മാണിയുമായി ചർച്ച നടത്തും. യുഡിഎഫ് നിലപാടുകൾ വ്യാഴാഴ്ച അറിയിക്കുമെന്ന് കൺവീനർ ബെന്നി ബഹന്നാൻ പറഞ്ഞു.