ജോസ് വിഭാഗത്തെ മുന്നണിയിൽ ഉൾപ്പെടുത്തണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്; എൽ ഡി എഫിനെ നിലപാട് അറിയിക്കും

കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഇടതു മുന്നണിയിൽ ഉൾപ്പെടുത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഘടകക്ഷികളുടെ ആശങ്കകൾ പരിഹരിക്കാനും എൽ ഡി എഫ് യോഗത്തിൽ
 

കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഇടതു മുന്നണിയിൽ ഉൾപ്പെടുത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഘടകക്ഷികളുടെ ആശങ്കകൾ പരിഹരിക്കാനും എൽ ഡി എഫ് യോഗത്തിൽ നിലപാട് അറിയിക്കാനും സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ യോഗം ചുമതലപ്പെടുത്തി.

ജോസ് കെ മാണിയുടെ പിന്തുണ ഭരണത്തുടർച്ചക്ക് സഹായകരമാകും. ഇതിനാൽ അവരെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതാണ് നല്ലത്. വിമർശനങ്ങൾ ഒഴിവാക്കുന്നതിനും ഇത് നല്ലതാണെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്.

പുറത്തുനിന്നുള്ള സഹകരണമല്ല, ജോസ് വിഭാഗത്തെ മുന്നണിയിൽ തന്നെ ഉൾപ്പെടുത്തണമെന്ന നിലപാടാണ് സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായത്. സീറ്റ് സംബന്ധിച്ച ചർച്ചകൾ പിന്നീടാകാമെന്നും യോഗം തീരുമാനിച്ചു. ഇന്ന് വൈകുന്നേരം കാനം രാജേന്ദ്രനുമായി കോടിയേരി ചർച്ച നടത്തുന്നുണ്ട്.