അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവന്നാൽ സമരം ശക്തമാക്കുമെന്ന് കെ ബാബു എംഎൽഎ
 

 

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവന്നാൽ സമരം ശക്തമാക്കുമെന്ന് കെ ബാബു എംഎൽഎ. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരില്ലെന്നാണ് പ്രതീക്ഷ. ജനവാസം കുറഞ്ഞ വന വിസ്തൃതിയേറിയ ഭാഗത്തേക്ക് ആനയെ കൊണ്ടുവിടണം. മുഖ്യമന്ത്രിയിൽ നിന്ന് അനുകൂല സമീപനമാണ് ഉണ്ടായത്. കോടതിയിൽ നിന്ന് മറിച്ചൊരു തീരുമാനമുണ്ടായാൽ സമരം ശക്തമാക്കുമെന്നും കെ ബാബു പറഞ്ഞു

പറമ്പിക്കുളത്തെ പ്രദേശവാസികൾ ഇന്ന് സത്യഗ്രഹ സമരം നടത്തുകയാണ്. പറമ്പിക്കുളം ഡിഎഫ്ഒ ഓഫീസിന് മുന്നിലാണ് ജനകീയ സമിതിയുടെ സമരം. അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന് സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കാനിരിക്കെയാണ് സമരം ശക്തമാക്കിയിരിക്കുന്നത്.