{"vars":{"id": "89527:4990"}}

കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്; സർക്കാർ ഉത്തരവിറക്കി
 

 

മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിച്ച് സർക്കാർ ഉത്തരവിറക്കി. വെള്ളിയാഴ്ച മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. കെ രാജുവിനെ ദേവസ്വം ബോർഡ് അംഗമാക്കിയും ഉത്തരവിറക്കിയിട്ടുണ്ട്. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി സിപിഎം തീരുമാനിച്ചത്. അന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു തീരുമാനം. പദവി ജയകുമാർ സ്ഥിരീകരിക്കുകയും ശബരിമലയിൽ വിവാദങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പാലിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു

ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി ഐഎഎസുകാരെ നിയമിക്കണമെന്ന് നേരത്തെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. ഇതു കൂടി പരിഗണിച്ചാണ് കെ ജയകുമാറിലേക്ക് സിപിഎം എത്തിയത്.