മുഖ്യമന്ത്രിയുടെ മാനസിക നിലക്ക് കുഴപ്പമുണ്ടായെന്ന് കെ മുരളീധരൻ; നിയമസഭ ചേരണമെന്നും ആവശ്യം

കൊവിഡ് പ്രതിരോധത്തിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിച്ച് കോൺഗ്രസ് നേതാവായ കെ മുരളീധരൻ എംപി. മുഖ്യമന്ത്രി പ്രതിപക്ഷത്തെ ചീത്ത വിളിക്കുകയാണ്. സ്വന്തം വീഴ്ച മറയ്ക്കാൻ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും കുറ്റം
 

കൊവിഡ് പ്രതിരോധത്തിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിച്ച് കോൺഗ്രസ് നേതാവായ കെ മുരളീധരൻ എംപി. മുഖ്യമന്ത്രി പ്രതിപക്ഷത്തെ ചീത്ത വിളിക്കുകയാണ്. സ്വന്തം വീഴ്ച മറയ്ക്കാൻ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സംസ്ഥാനത്ത് ഇനി ലോക്ക് ഡൗൺ പ്രഖ്യാപിച്ചാൽ ഉത്തരവാദിത്വം സർക്കാരിനായിരിക്കുമെന്നും മുരളീധരൻ പറഞ്ഞു

എതിർപ്പ് അവഗണിച്ചും കീം പരീക്ഷ നടത്തി. അതിനാലാണ് കുട്ടികൾക്ക് കൊവിഡ് പടർന്നത്. സർക്കാർ ഓരോ തോന്നിവാസവും ചെയ്തിട്ട് പകുതി കുറ്റം പ്രതിപക്ഷത്തിനും പകുതി കുറ്റം മാധ്യമങ്ങൾക്കും എന്ന നിലയിലാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നിയമസഭ ചേരണമെന്നും ഇതേ കെ മുരളീധരൻ എംപി ആവശ്യപ്പെട്ടു.

്‌കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിയമസഭ കൂടണമെന്ന് കോൺഗ്രസ് നേതാവ് ആവശ്യപ്പെടുന്നത്. നിയമസഭ കൂടാൻ സർക്കാരിന് ധൈര്യമില്ല. അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത് ജനകീയ കോടതിയിൽ കാര്യങ്ങൾ ബോധ്യപ്പെടുത്താനാണെന്നും ഇദ്ദേഹം പറയുന്നു.

മുഖ്യമന്ത്രിയുടെ മാനസിക നിലക്ക് കുഴപ്പമുണ്ടായി. എന്തിനാണ് അദ്ദേഹം ചീത്ത പറയുന്നത്. മുഖ്യമന്ത്രി രാജിവെക്കണമെന്ന് പറയുമ്പോഴും പ്രതിപക്ഷം അദ്ദേഹത്തെ ബഹിഷ്‌കരിച്ചിട്ടില്ല. ഒരു കേസിൽ നിന്ന് രക്ഷപ്പെടാൻ സിപിഎം ബിജെപിക്ക് കീഴ്‌പ്പെടരുത്.