ശക്തരിൽ ശക്തനായി അവതരിപ്പിച്ച കെ മുരളീധരൻ നേമത്ത് മൂന്നാം സ്ഥാനത്ത്

നിയമസഭാ തെരഞ്ഞെടുപ്പിൽ സമാനതകളില്ലാത്ത തോൽവിയാണ് യുഡിഎഫിന് ഏറ്റിരിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിയെഴുതി പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുപക്ഷ മുന്നണി തുടർ ഭരണത്തിലേക്ക് എത്തിയിരിക്കുന്നു. ഇതിൽ
 

നിയമസഭാ തെരഞ്ഞെടുപ്പിൽ സമാനതകളില്ലാത്ത തോൽവിയാണ് യുഡിഎഫിന് ഏറ്റിരിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിയെഴുതി പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുപക്ഷ മുന്നണി തുടർ ഭരണത്തിലേക്ക് എത്തിയിരിക്കുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട വിജയമാണ് നേമത്തേത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത് പോയ ഇടതുമുന്നണി ഇത്തവണ വിജയം പിടിച്ചെടുക്കുകയും ബിജെപിയുടെ കേരളത്തിലെ അക്കൗണ്ട് ക്ലോസ് ചെയ്യുകയും ചെയ്തു

നേമത്ത് അതിശക്തനായ സ്ഥാനാർഥി എന്ന നിലയിലാണ് എംപിയായിരുന്ന കെ മുരളീധരനെ കോൺഗ്രസ് അവതരിപ്പിച്ചത്. എന്നാൽ ഫലം വന്നപ്പോൾ ശക്തരിൽ ശക്തൻ ഒന്നുമല്ലാതെ ആയിപ്പോകുന്ന സ്ഥിതിയാണ് കണ്ടത്. മുരളീധരൻ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. വി ശിവൻകുട്ടിയാണ് മണ്ഡലത്തിൽ വിജയിച്ചത്. രണ്ടാം സ്ഥാനത്ത് എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരനാണ്.