മുഖ്യമന്ത്രി പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ചീത്ത വിളിക്കുന്നു, കോൺഗ്രസ് തിരിച്ചുവരും: തോറ്റതിന് പിന്നാലെ കെ മുരളീധരൻ

തെരഞ്ഞെടുപ്പിൽ ജനം വിജയിപ്പിക്കുമ്പോൾ വിനയം കാണിക്കേണ്ട മുഖ്യമന്ത്രി പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ചീത്ത പറയുന്നുവെന്ന പരാതിയുമായി നേമത്തെ തോറ്റ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ. ബിജെപി വോട്ട് കുറഞ്ഞ
 

തെരഞ്ഞെടുപ്പിൽ ജനം വിജയിപ്പിക്കുമ്പോൾ വിനയം കാണിക്കേണ്ട മുഖ്യമന്ത്രി പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ചീത്ത പറയുന്നുവെന്ന പരാതിയുമായി നേമത്തെ തോറ്റ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ. ബിജെപി വോട്ട് കുറഞ്ഞ ഇടങ്ങളിൽ ൽെ ഡി എഫ് ആണ് ജയിച്ചതെന്ന് ഓർക്കണം. വട്ടിയൂർക്കാവിൽ യുഡിഎഫ് ജയിച്ച തെരഞ്ഞെടുപ്പിന്റെ കണക്ക് മുഖ്യമന്ത്രി പരിശോധിക്കണം

ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടിയില്ലെന്നതാണ് വലിയ സന്തോഷം. അതിൽ സിപിഎം അഹങ്കരിക്കേണ്ട. ബംഗാൾ ഫലം എന്തായെന്നും മുരളീധരൻ ചോദിച്ചു. അതേസമയം ബംഗാളിൽ കോൺഗ്രസിനും പൂജ്യം സീറ്റാണെന്ന കാര്യം മുരളീധരൻ പരാമർശിച്ചില്ല

ലോട്ടറി അടിച്ചെന്ന് കരുതി പിണറായി വിജയനോ ഇടതുമുന്നണിയോ അഹങ്കരിക്കരുത്. പത്ത് വർഷം പ്രതിപക്ഷത്ത് ഇരുന്നാലും കോൺഗ്രസിന് ഒന്നും സംഭവിക്കില്ല. അങ്ങനെ തകർന്ന് പോകുന്ന പാർട്ടിയല്ല കോൺഗ്രസ് എന്ന ഓർമ വേണമെന്നും മുരളീധരൻ സ്വയം ആശ്വസിച്ചു.