തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളുടെ ഉത്തരവാദിത്വം നേതൃത്വത്തിനെന്ന് കെ മുരളീധരൻ; വടകരക്ക് പുറത്ത് പ്രചാരണത്തിനിറങ്ങില്ല
തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളുടെ ഉത്തരവാദിത്വം നേതൃത്വത്തിന് മാത്രമെന്ന് കെ മുരളീധരൻ എംപി. തദ്ദേശ തെരഞ്ഞെടുപ്പിൽ ആർഎംപിയുമായി ഉണ്ടാക്കിയ ബന്ധം ഗുണം ചെയ്തിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ എന്തുവേണമെന്നതിനെ കുറിച്ച് ചർച്ച
Jan 17, 2021, 11:05 IST
തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളുടെ ഉത്തരവാദിത്വം നേതൃത്വത്തിന് മാത്രമെന്ന് കെ മുരളീധരൻ എംപി. തദ്ദേശ തെരഞ്ഞെടുപ്പിൽ ആർഎംപിയുമായി ഉണ്ടാക്കിയ ബന്ധം ഗുണം ചെയ്തിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ എന്തുവേണമെന്നതിനെ കുറിച്ച് ചർച്ച ചെയ്ത് തീരുമാനിക്കണം
കൂട്ടായി മുന്നോട്ടുപോകുന്നതിന്റെ ആവശ്യകത പല തവണ ഓർമിപ്പിച്ചതാണ്. വടകര സീറ്റിൽ എന്ത് ചെയ്യണമെന്നത് യുഡിഎഫ് തീരുമാനിക്കും. വടകരയിലെ ഏഴ് മണ്ഡലങ്ങളിൽ പ്രചാരണത്തിന് ഇറങ്ങും. അതിന് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ല. ഒരു പദവിയും ആഗ്രഹിക്കുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.